കര്‍ക്കിടകമല്ലേ…. ഒന്നും നോക്കണ്ട നല്ല കിടിലന്‍ ഉലുവ കഞ്ഞി ഉണ്ടാക്കിക്കോളൂ….

കർക്കിടക മാസത്തിലെ ഉലുവ കഞ്ഞി തയ്യാറാകാനായി ആദ്യം 1/4 കപ്പ് ഉലുവ കഴുകി വൃത്തിയാക്കി തലേദിവസം വെള്ളത്തിൽ കുതിർത്തു വെക്കുക. അതിനുശേഷം കുതിർത്ത ഉലുവ വെള്ളത്തോടെ ഒരു കുക്കറിൽ ഇടുക. എന്നിട്ട് ഇതിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്തുകൊടുക്കാം.

അതിനുശേഷം ഇത് കുക്കറിൽ ഒന്ന് വേവിച്ചെടുക്കുക. 1 വിസിൽ വരുന്നവരെ വേവിച്ചാൽ മതിയാകും. പിന്നീട് ഇതിലേക്ക് 1 കപ്പ് ഉണക്കലരി ചേർത്ത് കൊടുക്കാം.എന്നിട്ട് ഇതിലേക്ക് വേവാൻ ആവശ്യമായ വെള്ളം ഒഴിക്കാം. ഇനി നേരത്തെ ചെയ്തപോലെ കുക്കർ അടച്ച് വേവിച്ചെടുക്കുക.

ഏകദേശം രണ്ട് വിസിൽ വരെ വേവിച്ചാൽ മതിയാകും. എന്നിട്ടും വെന്തിട്ടില്ലെങ്കിൽ ഒരു വിസിലും കൂടി കുക്കറിൽ വേവിച്ചെടുക്കാം. അതിനുശേഷം കുക്കർ തുറന്ന് ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് ചൂടാക്കുക.

ചൂടാക്കുമ്പോൾ ഇളക്കികൊടുക്കാൻ മറക്കരുത്. പിന്നീട് തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ശർക്കരപാനി ചേർത്തുകൊടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News