Dark Chocolate : ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം കൂടി അറിയുക

വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പലര്‍ക്കുമറിയില്ല. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ആന്റിഓക്‌സിഡന്റുകളുടെ കലവറ ആണ്.

70 മുതല്‍ 85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് ഇവയുണ്ട്. 600 കലോറി അടങ്ങിയ ഇതില്‍ പഞ്ചസാരയും ഉള്ളതിനാല്‍ മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്.

രക്തക്കുഴലുകളുടെ കട്ടി കുറയാന്‍ സഹായിക്കുന്ന തിയോബ്രോമിന്‍ എന്ന ആല്ക്കലോയ്ഡ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളമുണ്ട്. മനസിനെ ശാന്തമാക്കാനും ഉണര്‍വേകാനും ഇവ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയ ഫ്‌ലേവനോളുകള്‍ ചര്‍മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു.

Health:കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഈ ജ്യൂസുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്‌ട്രോള്‍(Cholestrol). കൊളസ്ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ലൈംഗിക ഉദ്ധാരണശേഷിക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്ങ്ങള്‍ക്ക് കൊളസ്ട്രോള്‍ കാരണമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. വ്യായാമത്തോടൊപ്പം ഇനി പറയുന്ന ചില ജ്യൂസുകള്‍ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

* സോയ മില്‍ക്ക് – സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞയളവിലുള്ള സോയ മില്‍ക്കും കൊളസ്‌ട്രോള്‍ കുറയ്ക്കും. ഉയര്‍ന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ക്ക് പകരം സോയ മില്‍ക്ക് തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമാണ്. ഹൃദ്രോഗികള്‍ക്കും സോയ പ്രോട്ടീന്‍ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

* മാതളം ജ്യൂസ് – മാതളത്തില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഇത് കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിന് മികച്ചൊരു ജ്യൂസാണ്. മാതള ജ്യൂസ് രക്തക്കുഴലുകളുടെ കേടുപാടുകള്‍ കുറയ്ക്കുകയും ധമനികളുടെ കാഠിന്യം തടയുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു.

* ചെറി ജ്യൂസ് – ചെറി ജ്യൂസ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ചെറി ജ്യൂസ് ദിവസേന കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും ഗണ്യമായി കുറയ്ക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

* തക്കാളി ജ്യൂസ് – തക്കാളി ജ്യൂസില്‍ ലൈക്കോപീന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്.

ആന്റി ഓക്സിഡന്റുകളുടെ ഭക്ഷണക്രമം എല്‍ഡിഎല്‍, മൊത്തം കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, വാര്‍ദ്ധക്യം, അല്‍ഷിമേഴ്സ് രോഗം, സ്ട്രോക്ക്, മറ്റ് രോഗങ്ങള്‍ കുറയ്ക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News