Kitchen Tips : ഇനി മാസങ്ങളോളം മീനും ഇറച്ചിയും കേടാകാതെ സൂക്ഷിക്കാന്‍ ഒരു കിച്ചണ്‍ ടിപ്‌സ്

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരുടേയും ഒരു പ്രധാന പ്രശ്‌നമാണ് ഇറച്ചിയും മീനും പെട്ടന് ചീത്തിയാകുന്നത്. എന്നാല്‍ അത്തരത്തില്‍ വിഷമമുള്ളവര്‍ക്ക് ഒരു ന്തോഷ വാര്‍ത്ത പറയട്ടെ. ഒരു കിടിലന്‍ കിച്ചണ്‍ ടിപ്‌സ് പറഞ്ഞു തരാം.

ഇതിനായി ഫ്രിഡ്ജില്‍ സ്റ്റോര്‍ ചെയ്യേണ്ട മീന്‍ നന്നായി വെട്ടി വൃത്തിയാക്കി എടുക്കാം. എന്നിട്ട് ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പിട്ട് നന്നായി ഉപ്പ് ലയിപ്പിച്ചെടുക്കുക. ഉപ്പ് നന്നായി കഴിയുമ്പോഴേക്കും അതിലേക്ക് വെട്ടി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ ഇട്ട് അഞ്ചുമിനിറ്റ് വയ്ക്കാം.

ഇങ്ങനെ ഉപ്പുവെള്ളത്തില്‍ ഇട്ടിരിക്കുന്ന കൊണ്ട് മീനില്‍ ഒപ്പിട്ട് അംശം ധാരാളമായി കാണപ്പെടുന്നില്ല എന്ന് മാത്രമല്ല മാസങ്ങളോളം മീന്‍ നല്ല ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും. അഞ്ചു മിനിറ്റിനു ശേഷം മീന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഏകദേശം ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും.

അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്തു കൊടുക്കാം. മസാല മീനില്‍ പിടിപ്പിച്ചതിനു ശേഷം. ഫ്രിഡ്ജില്‍ സ്റ്റോക്ക് ചെയ്യുകയാണെങ്കില്‍ ഒരു മാസം വരെ മീന്‍ കേടുകൂടാതെ ഇരിക്കും.

മീന്‍ എപ്പോഴും നല്ല അടപ്പ് ഉള്ള കണ്ടെയ്‌നര്‍ ബോക്‌സില്‍ വേണം സൂക്ഷിക്കാന്‍. കണ്ടെയ്‌നര്‍ ബോക്‌സില്‍ അലുമിനിയം ഫോയില്‍ വച്ചതിനുശേഷം അതിനുമുകളില്‍ മീന്‍ വയ്ക്കുന്നതും മീനിന്റെ ഫ്രഷ്‌നസ് നഷ്ടമാകാതിരിക്കാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News