നൂപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

പ്രവാചകനെ അവഹേളിച്ച മുന്‍ ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മക്ക് അറസ്റ്റില്‍ നിന്ന് സുപ്രീംകോടതിയുടെ സംരക്ഷണം. നുപൂര്‍ ശര്‍മ്മയുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വധഭീഷണി തുടരുകയാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നുപൂര്‍ ശര്‍മ്മക്ക് സുപ്രീംകോടതി ഇടക്കാല സംരക്ഷണം ഉറപ്പാക്കിയത്

പ്രവാചകനെ അവഹേളിച്ച നൂപുര്‍ ശര്‍മ്മക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി വധഭീഷണി നേരിടുകയാണെന്നും വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെല്ലാം ദില്ലിയിലേക്ക് മാറ്റണമെന്നും നുപൂര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഭീഷണികളില്‍ പലതും ഗുരുതര സ്വഭാവമുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ കേന്ദ്ര സര്‍ക്കാരിനും നുപൂര്‍ ശര്‍മ്മക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചിമബംഗാള്‍, തെലങ്കാന, കര്‍ണാടക, ജമ്മുകശ്മൂര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസ് ഓഗസ്റ്റ് 10 ലേക്ക് മാറ്റിവെച്ചു. അതുവരെ നൂപുര്‍ ശര്‍മ്മക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടി പാടില്ലെന്ന് കോടതി പറഞ്ഞു. നൂപുര്‍ ശര്‍മ്മയുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും മൗലിക അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.. നുപൂര്‍ ശര്‍മ്മ നടത്തിയ പ്രവാചക നിന്ദക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. പ്രതിഷേധങ്ങള്‍ രാജ്യത്തിന് പുറത്തുനിന്നും ഉയര്‍ന്നതോടെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്ന് നുപൂര്‍ ശര്‍മ്മയെ സസ്‌പെന്റ് ചെയ്തു. നേരത്തെ ഇതേ കേസ് പരിഗണിക്കവെ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയെന്ന വിമര്‍ശനം സുപ്രീംകോടതിയുടെ ഉയര്‍ത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News