ഒടുവില്‍ കുറ്റം സമ്മതിച്ച് കെ എസ് ശബരീനാഥന്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട്  കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ.ശബരീനാഥൻ കുറ്റം സമ്മതിച്ചു എന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാവിലെ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശബരീനാഥനെതിരെ നിർണ്ണായക തെളിവും പോലീസിന് ലഭിച്ചിരുന്നു. ഒന്നും , രണ്ടും പ്രതികളെ വിമാനത്തിൽ കയറും മുൻപ് ശബരീനാഥ് നേരിട്ട് വിളിച്ചു. 4 തവണ നേരിട്ട് ഇവർ പരസ്പരം ബന്ധപ്പെട്ടു. കെഎസ് ശബരീനാഥന്‍ ഒന്നും മൂന്നും പ്രതികളെ നിരവധി തവണ വിളിച്ചു.

ശബരിനാഥന്‍ ഒന്നാം പ്രതിയെ ആദ്യം വിളിച്ചത് ഉച്ചയ്ക്ക് 12.47നാണ്. ഇതിന് പിന്നാലെ നാല് തവണ കൂടി ഒന്നാം പ്രതിയെ ശബരിനാഥന്‍ വിളിച്ചു. മൂന്നാം പ്രതിയെ ശബരിനാഥന്‍ 3.08ന് വിളിച്ചു. ഒന്നാം പ്രതി ഉപയോഗിക്കുന്ന 9995011 449 എന്ന നമ്പരിലേക്ക് ശബരിനാഥൻ്റെ നമ്പരായ 9447736033 എന്ന നമ്പരിൽ നിന്നും 12.47 ന് ബന്ധപ്പെട്ടു. വീണ്ടും 4 തവണ ഒന്നാം പ്രതിയും ശബരീനാഥനും തമ്മിൽ പരസ്പരം ബന്ധപ്പെട്ടു.

അതേസമയം ശബരീനാഥന്‍ കൂടുതല്‍ ഗൂഡാലോചന നടത്തിയോ എന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും ഇതിന് ശബരിനാഥനെ പൊലിസ് കസ്റ്റഡിയില്‍ വേണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാമെന്ന ആഹ്വാനം യൂത്ത്‌കോൺഗ്രസ്‌ നേതാക്കളുടെ വാട്‌സ്‌ആപ്‌ ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌. ‘‘സിഎം കണ്ണൂർ ടിവിഎം ഫ്ലൈറ്റിൽ വരുന്നുണ്ട്‌. രണ്ടുപേര്‌ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ …  എന്തായാലും ഫ്ലൈറ്റിൽ നിന്ന്‌ പുറത്ത്‌ ഇറക്കാൻ  കഴിയില്ലല്ലോ’’ എന്നായിരുന്നു മുൻ എംഎൽഎ കൂടിയായ ശബരീനാഥന്റെ പോസ്റ്റ്. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലാണ്‌ വാട്‌സ്‌ആപ് ഗ്രൂപ്പിന്റെ അഡ്‌മിൻ. ഇതു സംബന്ധിച്ച വിവരം പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News