Dinner: രാത്രി ചപ്പാത്തിക്കൊപ്പം ഒരു കിടിലന്‍ സ്‌പെഷ്യല്‍ തക്കാളി കറി ട്രൈ ചെയ്യാം

രാത്രി ചപ്പാത്തിക്കൊപ്പം സ്പെഷ്യല്‍ രീതിയില്‍ തയാറാക്കിയ ഒരു തക്കാളി കറി ക‍ഴിച്ചാലോ? വളരെ കുറഞ്ഞ സമയം കൊണ്ട് സ്പെഷ്യല്‍ തക്കാളി കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

വേണ്ട ചേരുവകൾ

സവാള 2 എണ്ണം (അരിഞ്ഞത് )

തക്കാളി 2 എണ്ണം (അരിഞ്ഞത് )

വെളുത്തുള്ളി 2 അല്ലി

കറിവേപ്പില ആവശ്യത്തിന്

തേങ്ങ ചിരകിയത് 4 ടീസ്പൂൺ

ജീരകം 1/4 ടീസ്പൂൺ

പച്ചമുളക് 3 എണ്ണം

ഉപ്പ് ആവശ്യത്തിന്

കടുക് 1/4 ടീസ്പൂൺ

കശ്മീരി മുളകുപൊടി 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ

വെളിച്ചെണ്ണ രണ്ടര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പ്രഷർ കുക്കറിൽ തക്കാളി, സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.

ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. കുക്കർ തുറന്ന് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പ് ഒഴിച്ച് തിളപ്പിക്കുക.

ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് കശ്മിരി മുളക് പൊടിയും ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കുക. തക്കാളി കറി തയ്യാറായി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News