SFI: വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക; രാജ്യവ്യാപക ജാഥ നടത്താന്‍ എസ്എഫ്‌ഐ

വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി രാജ്യവ്യാപക ജാഥ നടത്താന്‍ എസ്എഫ്‌ഐ. ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 15വരെയാണ് ജാഥ നടത്തുക. ശ്രീനഗറില്‍ നിന്നും, കന്യാകുമാരിയില്‍ നിന്നും ഒരേ സമയം ആകും ജാഥകള്‍ ആരംഭിക്കുക. തെക്കന്‍ ജാഥ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു ,നിതീഷ് നാരായണന്‍ എന്നിവര്‍ നയിക്കും. ആഗസ്റ്റ് 18ന് ജാഥ തിരുവനന്തപുരത്തു സമാപിക്കും.വടക്കന്‍ ജാഥ ഷിംലയില്‍ സമാപിക്കും.

നോര്‍ത്ത് ഈസ്റ്റ് ജാഥ ആഗസ്റ്റ് 12ന് അഗര്‍ത്തലയില്‍ നിന്നുമാണ് ആരംഭിക്കുക. മയൂഖ് ബിശ്വാസാണ് പാട്‌നയില്‍ നിന്നും ആരംഭിക്കുന്ന കിഴക്കന്‍ ജാഥ നയിക്കുന്നത്. ദീപ്ഷിത ധര്‍ നയിക്കുന്ന പശ്ചിമ ജാഥ സെപ്റ്റംബര്‍ 1ന് മുംബൈയില്‍ നിന്നും ആരംഭിച്ചു സെപ്റ്റംബര്‍ 15ന് അഹമ്മദാബാദില്‍ സമാപിക്കും. വിദ്യാഭ്യാസ മേഖലയിലെ കാവി വല്‍ക്കരണം, എന്‍ഇപി, വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ക്കെതിരെയാണ് എസ്എഫ്‌ഐ ജാഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News