ഊരൂട്ടമ്പലം സ്‌കൂള്‍ ഇനി മഹാത്മ അയ്യന്‍കാളി പഞ്ചമി മെമ്മോറിയല്‍ സ്‌കൂള്‍

സാമൂഹ്യ പരിഷ്‌കര്‍ത്താവായ അയ്യന്‍കാളിയുടെ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കട മണ്ഡലത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്‌കൂള്‍ ഇനി മഹാത്മാ അയ്യന്‍കാളിയുടെയും അദ്ദേഹം കൈ പിടിച്ചുയര്‍ത്തിയ പഞ്ചമിയുടെയും നാമധേയത്തില്‍ അറിയപ്പെടും.
സ്‌കൂളിന്റെ പേര് മഹാത്മ അയ്യന്‍കാളി – പഞ്ചമി മെമ്മോറിയല്‍ സ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നിയമസഭയില്‍ ഐ ബി സതീഷ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കെഇആറിലെ ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍ പിടിഎയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തീരുമാനങ്ങള്‍കൂടി പരിഗണിച്ച ശേഷം സ്‌കൂളിന്റെ പേര് മഹാത്മാ അയ്യന്‍കാളി പഞ്ചമി മെമ്മോറിയല്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സത്വര നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി, മദര്‍ പിടിഎ എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്ന് പുനര്‍നാമകരണത്തിന് തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ തീരുമാനം കൂടി അടിയന്തരമായി ലഭ്യമാക്കി സ്‌കൂളിന്റെ പുനര്‍നാമകരണത്തിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here