പാലക്കാട്ട് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്.

അകത്തേത്തറിയിലായിരുന്നു അപകടം. വിഷ്ണു യാത്ര ചെയ്ത ബൈക്കില്‍ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ജിഷ്ണുവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ ജിഷ്ണു മരിച്ചതായി പൊലീസ് പറയുന്നു.

റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു

റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്.

ഒലവക്കോട് ആണ് സംഭവം. തിരുവനന്തപുരം സെക്ഷന്‍ കണ്‍ട്രോളറാണ്. ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News