Rain: യുഎയില്‍ മഴ; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ചില പ്രദേശങ്ങളില്‍ ഇന്ന് മഴ പെയ്തതോടെ യു.എ.ഇയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ചില റോഡുകളിലെ വേഗപരിധി കുറച്ച് നിശ്ചയിച്ചതിനാല്‍ വാഹനമോടിക്കുന്നവര്‍ ഓവര്‍ഹെഡ് ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ പരിശോധിക്കണമെന്നാണ് പൊലീസ് നിര്‍ദേശം.

അബുദാബിയുടെ ചില ഭാഗങ്ങളിലും അല്‍ ഐനിലുമാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) മഴ റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ഐനില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നല്ല മഴ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ത്യയില്‍ നിന്നുള്ള മണ്‍സൂണ്‍ ന്യൂനമര്‍ദം അനുഭവപ്പെടുന്നതിനാലാണ് രാജ്യത്ത് വേനല്‍മഴ ലഭിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കൂടാതെ, മഴയുടെ തോത് അധികരിപ്പിക്കാനായി രാജ്യം ക്ലൗഡ് സീഡിങ് സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here