കുറുന്നരിയുടെ കടിയേറ്റ് പത്തിലധികം പേര്‍ക്ക് പരിക്ക്

കുറുന്നരിയുടെ കടിയേറ്റ് പത്തിലധികം പേര്‍ക്ക് പരിക്ക്. മുറിവേറ്റവര്‍ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

മേത്തല കടുക്ക ചുവട് ഭാഗത്താണ് ഇന്ന് വൈകീട്ടോടെ കുറുന്നരിയുടെ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ടു വന്ന ആറാം ക്ലാസുകാരിക്കും കുറുക്കന്റെ കടിയേറ്റിടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.

റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു

റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്.

ഒലവക്കോട് ആണ് സംഭവം. തിരുവനന്തപുരം സെക്ഷന്‍ കണ്‍ട്രോളറാണ്. ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here