Malappuram; മലപ്പുറത്ത് കെഎസ്എഫ്ഇ ശാഖയില്‍ നിന്ന് വ്യാജ രേഖകള്‍ ചമച്ച് അരക്കോടി രൂപ തട്ടിയെടുത്തു

മലപ്പുറം കൊണ്ടോട്ടിയിലെ KSFE ശാഖയില്‍ നിന്ന് വ്യാജ രേഖകള്‍ ചമച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍ .KSFE മുന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

തട്ടിപ്പു കേസില്‍ സംഘത്തലവന്‍ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി ജയജിത്ത് , മുന്‍ മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സന്തോഷ് എന്നിവരെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. 2016-2018 കാലഘട്ടത്തില്‍ സന്തോഷ്, കൊണ്ടോട്ടി KSFE യുടെ ബ്രാഞ്ച് മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ ഇയാളുടെ സഹായത്തോടെ ജയജിത്ത് വന്‍ തട്ടിപ്പാണ് നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി വ്യക്തികളുടെ പേരില്‍ ലക്ഷങ്ങളുടെ കുറിയില്‍ ചേരുകയും കുറി വിളിച്ചെടുത്ത് ജയജിത്ത് വിവിധ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടുകയുമായിരുന്നു. സംഭവ സമയം ഇയാള്‍ സര്‍ക്കാര്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചിരുന്നത്.

കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമയം നടത്തിയ അന്വോഷണത്തിലാണ് വന്‍ തട്ടിപ്പു പുറത്തായത്. തുടര്‍ന്ന് നിലവിലെ മാനേജര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികള്‍ പിടിയിലായത്. ഒരു വര്‍ഷത്തോളമായി രണ്ടു പേരും സസ്പന്‍ഷനിലായിരുന്നു. KSFE യുടെ മറ്റു ശാഖ കളിലും ഇവര്‍ ‘സമാനരീതിയിലുള്ള തട്ടിപ്പു നടത്തിയതായി അന്വോഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതമാണ് നയിച്ചുന്നിരുന്നത്. മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി DYSP അഷറഫ്, ഇന്‍സ്പക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News