താന്‍ പോയത് സഹോദരന്റെ വീടുപണിക്കെന്ന് ബാബു; പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍ പൊളിയുന്നു

ശമ്പളം ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് ജീവനക്കാരന്‍ കോണ്‍ക്രീറ്റ് പണിക്ക് പോയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പൊളിയുന്നു.ഇത് തെറ്റായ പ്രചാരണമാണെന്ന വിശദീകരണവുമായി മലപ്പട്ടം പഞ്ചായത്ത് ജീവനക്കാരന്‍ എം വി ബാബു തന്നെ രംഗത്തെത്തി.സഹോദരന്റെ വീട് പണിക്ക് സഹായിക്കാന്‍ പോയ ചിത്രമാണ് വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നതെന്നും ബാബു വ്യക്തമാക്കി.

മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാരന്‍ എം വി ബാബു മാസങ്ങളായി ശമ്പളം ലഭിക്കാത്തത്തിനാല്‍ കോണ്‍ക്രീറ്റ് പണിക്ക് പോയെന്നായിരുന്നു ചില മാധ്യമങ്ങളുടെ പ്രചരണം.ഇത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിയമസഭയിലും ആരോപണം ഉന്നയിച്ചു.ജീവനക്കാരന്‍ എം വി ബാബു രംഗത്തെത്തിയതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്.

മാസങ്ങളായി ശമ്പളം മുടങ്ങി എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് ജീവനക്കാരന്‍ പറഞ്ഞു.തനത് ഫണ്ട് കുറവുള്ള പഞ്ചായത്തായ മലപ്പപട്ടത്ത് ശമ്പളം വൈകിയതിനെയാണ് മാസങളായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News