എയിംസിലൂടെ കര്‍ഷകര്‍ക്ക് സഹായം; വിതരണം ചെയ്തത് 182 കോടി രൂപ;3.69 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് കൈത്താങ്ങ്

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ധനസഹായം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള എയിംസ് പോര്‍ട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേര്‍ക്ക്. 182 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. സംസ്ഥാന വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭത്തില്‍ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം, നെല്‍വയല്‍ ഉടമകള്‍ക്കുള്ള റോയല്‍റ്റി, പച്ചക്കറി അടിസ്ഥാന വില എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് തുക വിതരണം ചെയ്തത്. aims.kerala.gov.in വഴിയാണ് കര്‍ഷകര്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (എയിംസ്) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നാല്‍പത് ലക്ഷത്തിലേറെ കര്‍ഷകര്‍ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.

2020ലാണ് പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നത്. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനും പോര്‍ട്ടല്‍ വഴിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. മുന്‍പ് ഇതിനെല്ലാം കാലതാമസം നേരിട്ടിരുന്നെങ്കിലും പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ നടപടികള്‍ വേഗത്തിലും ലളിതവുമായി. കര്‍ഷകന് അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രീകൃത ഡെബിറ്റ് സംവിധാനത്തിലൂടെ നല്‍കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

പ്രകൃതി ക്ഷോഭം മൂലം വിളനാശമുണ്ടായ 2,29,265 കര്‍ഷകര്‍ക്ക് 155.23 കോടിരൂപയും വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ 1724 കര്‍ഷകര്‍ക്ക് 4.48 കോടി രൂപയും പഴം പച്ചക്കറി അടിസ്ഥാന വിലയായി 10.96 കോടി രൂപയും നെല്‍വയല്‍ നിലനിര്‍ത്തുന്നതിന് ഭൂ ഉടമയ്ക്കുള്ള റോയല്‍റ്റി ഇനത്തില്‍ 11.31 കോടി രൂപയും വെബ്‌സൈറ്റ് മുഖേന നല്‍കിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News