ജൂലൈ 21 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മുന്നൊരുക്കം പൂര്‍ത്തിയായി

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്ന് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

10 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 65 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 35 പേര്‍ സ്ത്രീകളാണ്.

വോട്ടര്‍പട്ടിക ജൂണ്‍ 18 ന് പ്രസിദ്ധീകരിച്ചു. ആകെ 1,24,420 വോട്ടര്‍മാര്‍. 59,948 പുരുഷന്‍മാരും 64,471 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും. പ്രവാസി വോട്ടര്‍പട്ടികയില്‍ എട്ട് പേരുണ്ട്.

വോട്ടെടുപ്പിന് 147 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 89, തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ 18, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ 13 ബൂത്തുകള്‍ ഇതില്‍ ഉള്‍പ്പെടും.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങള്‍ 20ന് അതാത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കും.
ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.

21 ന് രാവിലെ 6 മണിക്ക് മോക്ക്പോള്‍ നടക്കും. വോട്ടെടുപ്പ് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്.
വോട്ടെണ്ണല്‍ 22 ന് രാവിലെ 10 മണിക്ക് നടത്തും. ഫലം അപ്പോള്‍ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ ലഭിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍:

കൊല്ലം – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്പള്ളൂര്‍

ഗ്രാമ പഞ്ചായത്തിലെ ആലുംമൂട്

ആലപ്പുഴ – പാലമേല്‍ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി

കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍

ഇടുക്കി – വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കാനം, രാജകുമാരി

ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ

എറണാകുളം – ആലുവ മുനിസിപ്പല്‍ കൗണ്‍സിലിലെ പുളിഞ്ചോട്

തൃശ്ശൂര്‍ – കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി

പാലക്കാട് – തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി

മലപ്പുറം – മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്, മലപ്പുറം

മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നാംപടി, മഞ്ചേരി

മുനിസിപ്പല്‍ കൗണ്‍സിലിലെ കിഴക്കേതല, തിരൂരങ്ങാടി

ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, കുറ്റിപ്പുറം

ഗ്രാമപഞ്ചായത്തിലെ എടച്ചലം

കോഴിക്കോട് – തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്

കാസര്‍ഗോഡ്- കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലിലെ തോയമ്മല്‍,

ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ, പള്ളിക്കര

ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ, കുമ്പള ഗ്രാമപഞ്ചായത്തിലെ പെര്‍വാഡ്, കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ആടകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News