ചന്തയില്‍ വിറ്റതിന് പിന്നാലെ ഉടമയുടെ തോളില്‍ചാഞ്ഞ് ഏങ്ങിക്കരഞ്ഞ് ആട്; കണ്ണ് നനയിക്കുന്ന വീഡിയോ

കണ്ടാല്‍ ആരും കരഞ്ഞു പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉടമ ചന്തയില്‍ വിറ്റതിനു പിന്നാലെ മനുഷ്യരെ പോലെ ഏങ്ങിക്കരയുന്ന ആടിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സാധാരണയായി കരയുമ്പോള്‍ ആട് പുറപ്പെടുവിക്കുന്ന ശബ്ദത്തിന് പകരം കുഞ്ഞുങ്ങള്‍ കരയുന്നതിന് സമാനമായാണ് ആടിന്റെ കരച്ചില്‍. ഉടമയുടെ തോളില്‍ചാഞ്ഞാണ് ആട് കരയുന്നത്. കരച്ചിലിന്റെ ശക്തിയില്‍ ശരീരം ഉലയുന്നുമുണ്ട്.

@Ram_Vegan എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് അദ്ദേഹം പറയുന്നില്ല. എന്നാല്‍ പെരുന്നാള്‍ സമയത്ത്, ഉടമ ആടിനെ വില്‍ക്കാന്‍ ചന്തയില്‍ കൊണ്ടുവന്നപ്പോഴുള്ളതാണ് വീഡിയോയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 21 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഉടമയുടെ തോളില്‍ തലവെച്ചാണ് ആട് കരയുന്നത്. അതേസമയം, ആടിന് പിന്നീട് എന്തുസംഭവിച്ചു എന്ന കാര്യം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here