NEET Exam:നീറ്റ് പരീക്ഷാവിവാദം; കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ കോളേജിലെ ശുചീകരണ തൊഴിലാളികള്‍

(NEET)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന
സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ കോളേജിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികള്‍ അടിവസ്ത്രം അഴിച്ചതെന്ന് ശുചീകരണ തൊഴിലാളികള്‍ പറയുന്നു.

കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് തങ്ങളോട് ഏജന്‍സിക്കാര്‍ അറിയിച്ചു.ഏജന്‍സി ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.റിമാന്‍ഡില്‍ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.

നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം;അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍

നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നില്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമെന്ന് കോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News