Youth Congress:വാട്ട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ അതൃപ്തി;ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്|Shafi Parambil

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്ന (Youth Congress)യൂത്ത് കോണ്‍ഗ്രസിന്റെ (Whatsapp Chat)വാട്ട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പൊട്ടിത്തെറി. (Shafi Parambil)ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.

യൂത്ത് കോണ്‍ഗ്രസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് കെ എസ് ശബരീനാഥന്റെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനകം
തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

സംഘടനാ രഹസ്യങ്ങള്‍ നിരന്തരം ചോര്‍ന്നിട്ടും നേതൃത്വത്തിന് മൗനമാണെന്നാണ് ഇവരുടെ പരാതി. ഷാഫി പറമ്പിലിനെതിരെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്ത് അയച്ചു. തന്റെ വാട്ട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതില്‍ ശബരീനാഥനും അതൃപ്തി പരസ്യമായി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here