She Pad: ആർത്തവദിനങ്ങൾ സുരക്ഷിതമാക്കാം; വിദ്യാർത്ഥിനികൾക്ക് ‘ഷീ പാഡ്’ പദ്ധതി

സ്‌കൂൾ(school) വിദ്യാർത്ഥിനികളിൽ ആർത്തവ(menstruation) സംബന്ധമായ അവബോധം വളർത്തുന്നതിനും ആർത്തവദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ‘ഷീ പാഡ്'(she pad) പദ്ധതി നടപ്പാക്കുന്നു.

സ്‌കൂളുകളിൽ 6 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള സാനിറ്ററി നാപ്കിൻ ലഭ്യമാക്കുക, ഉപയോഗിച്ച നാപ്കിൻ നശിപ്പിക്കാൻ ഡിസ്ട്രോയർ, നാപ്കിൻ സൂക്ഷിക്കാനുള്ള അലമാരകൾ എന്നിവയാണ് പദ്ധതി വഴി ഉറപ്പാക്കുന്നത്.

2018 ലാണ് പദ്ധതി ആരംഭിച്ചത്. 402 തദ്ദേശ സ്ഥാപനങ്ങളിലായി 1902 സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിലവിൽ ഏകദേശം മൂന്നര ലക്ഷം വിദ്യാർഥിനികൾക്കാണ് ഇതുവഴി ഗുണം ലഭിക്കുന്നത്. ദിവസം 200 നാപ്കിനുകൾ വരെ നശിപ്പിക്കാൻ സാധിക്കുന്ന ഇൻസിനറേറ്ററുകൾ 1500 ലധികം സ്‌കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ചുമതലയുള്ള അദ്ധ്യാപിക, സ്‌കൂൾ കൗൺസിലർ എന്നിവർക്കാണ് സ്‌കൂളുകളിൽ പദ്ധതി നടത്തിപ്പ് ചുമതല. ഇതിനുപുറമെ ആർത്തവ ശുചിത്വ അവബോധ പരിപാടിയും വനിതാ വികസന കോർപ്പറേഷൻ സ്‌കൂളുകളിൽ നടപ്പാക്കുന്നുണ്ട്.

ആരോഗ്യ വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് അവബോധം നൽകുന്നതിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News