SI: വാഹന പരിശോധന നടത്തിയ വനിതാ എസ് ഐയെ വണ്ടി കയറ്റി കൊലപ്പെടുത്തി

ഝാർഖണ്ഡ്‌(jharkhand) തലസ്ഥാനമായ റാഞ്ചിയിൽ വാഹന പരിശോധന നടത്തിയ വനിതാ സബ് ഇൻസ്‌പെക്ടറെ(sub inspector) വണ്ടി കയറ്റി കൊലപ്പെടുത്തി. സന്ധ്യ തോപനോയെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ്(arrest) ചെയ്തു. ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൂപ്പുദാന ഔട്ട് പോസ്റ്റ് ഇൻചാർജായി ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സന്ധ്യ തോപനോ. പ്രതിയെ അറസ്റ്റ് ചെയ്തതായും വാഹനം പിടിച്ചെടുത്തതായും സംഭവത്തെക്കുറിച്ച് റാഞ്ചി എസ്എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത ഖനനം അന്വേഷിക്കുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹരിയാനയിലെ നൂഹ് ജില്ലയിൽ ട്രക്ക് ഇടിച്ചുകയറി മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് റാഞ്ചിയില്‍ നിന്നുള്ള ദാരുണമായ വാര്‍ത്ത വരുന്നത്.

ടൗരു ഡിഎസ്പി സുരേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഗൺമാനും ഡ്രൈവറും കല്ല് നിറച്ച ഡമ്പർ ട്രക്ക് അവരുടെ നേരെ പാഞ്ഞെത്തിയപ്പോള്‍ വശങ്ങളിലേക്ക് മാറിയതിനാല്‍ രക്ഷപ്പെട്ടു. സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News