വഖഫ് ബോര്‍ഡ് നിയമന വിഷയം;പുതിയ നിയമന രീതിക്കായി നിയമ ഭേദഗതി:മുഖ്യമന്ത്രി|Pinarayi Vijayan

(Waqf Board)വഖഫ് ബോര്‍ഡ് നിയമനത്തിന് നിയമഭേദഗതിയിലൂടെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള നിയമ നിര്‍മ്മാണം പെട്ടെന്നുണ്ടായതല്ല. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോഴും നിയമസഭയിലെ ചര്‍ച്ചകളിലും പി എസ് സിക്ക് വിടരുതെന്ന് ആരും പറഞ്ഞിരുന്നില്ലന്നും പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെടില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇത് പ്രശ്‌നമായി മുസ്ലീംലീഗ് ഉന്നയിച്ചു. തുടര്‍ന്നാണ് മുസ്ലീം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. യോഗത്തില്‍ ഉയരുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കൂവെന്നും പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ തത്വത്തില്‍ അംഗീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലിം ലീഗും സ്വാഗതം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News