സ്വര്‍ണ്ണക്കടത്ത് കേസ്;കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ ഡി|ED

(Gold Smuggling Case)സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണെന്ന് ഇ ഡി(ED). കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണെന്നാണ് ഇ ഡിയുടെ ആവശ്യം.

ഇതുസംബന്ധിച്ച് ഇ ഡി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്നാണ് ഇഡിയുടെ വാദം
നിലവില്‍ കേരളത്തിലുള്ള കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം.

എറണാകുളത്തെ കോടതിയിലാണ് നിലവില്‍ സ്വര്‍ണക്കടത്ത് കേസുള്ളത്. കേസിന്റെ മുഴുവനായ നടത്തിപ്പും കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ ആവശ്യം. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജികള്‍ ഇപ്പോഴും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കേസ് ബംഗളൂരുവിലേക്ക് മാറ്റാനാണ് ഇ ഡിയുടെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News