Kannur: കണ്ണൂർ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ; ഒഴിവായത് വൻ അപകടം

കണ്ണൂർ വളപട്ടണം പാലത്തിന്‌ സമീപം റെയിൽവേ ട്രാക്കിൽ(railway track) കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. ചെവ്വാഴ്‌ച‌‌‌ രാത്രി 9.15ന്‌ തിരുവനന്തപുരത്തേക്കുള്ള മലബാർ എക്‌സ്‌പ്രസ്‌(malabar express) കടന്നുപോയപ്പോൾ ട്രാക്കിൽ തടസ്സം തോന്നിയ ലോക്കോപൈലറ്റാണ്‌ റെയിൽവേ(railway) അധികൃതരെ വിവരം അറിയിച്ചത്‌.

ആർപിഎഫും വളപട്ടണം പൊലീസും സ്ഥലത്തെത്തി പരിശോധിപ്പോള്‍ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 17നും വളപട്ടണത്തും പാപ്പിനിശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആർപിഎഫ്‌ ട്രാക്ക്‌ പട്രോളിങ്ങ്‌ ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News