NEET:നീറ്റ് പരിശോധന വിവാദം;അന്വേഷണത്തിന് മൂന്നംഗ സംഘം

(NEET)നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ കേന്ദ്ര ഗവണ്മെന്റ് അന്വേഷണ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചത്. സംഭവത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്ന ബന്ധപ്പെട്ടവരില്‍ നിന്ന് കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 4 ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ സമിതി രൂപീകരിച്ചത്.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. സംഭവത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ആ സമയത്ത് പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്ന ബന്ധപ്പെട്ടവരില്‍ നിന്ന് കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയോട് ആവശ്യപ്പെട്ടു.

NTA സീനിയര്‍ ഡയറക്ടര്‍ സാധന പരാസര്‍ ഉള്‍പ്പെടുന്ന മൂന്നംഗ വസ്തുത അന്വേഷണ കമ്മിറ്റി 4 ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.അതിനിടെ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍, ദേശീയ ബാലാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറോട് സംഭവത്തില്‍ വിശദീകരണം തേടി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടുസംഭവത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ FIR റജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel