വഖഫ് നിയമനം; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍|Jifri Muthukoya Thangal

(Waqf)വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്ന് (Jifri Muthukoya Thangal)ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുകയാണ് ചെയ്തതെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചു. തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. സമരം ഇല്ലാതെ തന്നെ അത് സാധിച്ചെടുത്തു. പ്രതിഷേധങ്ങള്‍ക്ക് സമസ്ത ആഹ്വാനം നല്‍കിയിട്ടില്ല. മതങ്ങളുമായി ബന്ധപ്പെട്ട നിയനിര്‍മാണം നടത്തുമ്പോള്‍ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അത് കൃത്യമായി ചെയ്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് മാത്രമല്ല, സമരം ചെയ്യുന്നവര്‍ ആരായാലും സമരം ചെയ്‌തോട്ടേ, ഞങ്ങളിക്കാര്യം ഒരു സമരവും ഇല്ലാതെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സാധിച്ചെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here