ആലപ്പുഴയിലും കൊല്ലത്തും മങ്കി പോക്‌സ് ലക്ഷണങ്ങളുണ്ടായവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു:മന്ത്രി വീണാ ജോര്‍ജ്|Veena George

ആലപ്പുഴയിലും കൊല്ലത്തും മങ്കി പോക്‌സ് ലക്ഷണങ്ങളുണ്ടായവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്(Veena George). ആലപ്പുഴയ്ക്ക് പുറമെ നാല് ലാബുകളില്‍ കൂടി പരിശോധനാ സൗകര്യമൊരുക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ചികിത്സ,ഐസൊലേഷന്‍, സാമ്പിള്‍ ശേഖരണം തുടങ്ങിയവക്കായി ആരോഗ്യവകുപ്പ് എസ് ഒ പിയും പുറത്തിറക്കി.

സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ സമ്പര്‍ക്ക പട്ടികയും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സബ്മിഷന് മറുപടിയായി വ്യക്തമാക്കി.ആലപ്പുഴ എന്‍ ഐ വിയില്‍ മങ്കി പോക്‌സ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നാല് ലാബുകളില്‍ കൂടി പരിശോധനാസൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.വാനരവസൂരി ചികിത്സ, ഐസൊലേഷന്‍, സാമ്പിള്‍ ശേഖരണം തുടങ്ങിയവക്കായി ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ളവര്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍ , പനി തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മങ്കിപോക്സാണെന്ന് സംശയിക്കണം.

ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാവു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാവൂ. രോഗിയുമായി സുരക്ഷിതമല്ലാത്ത സമ്പര്‍ക്കത്തിലായ ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം നിരീക്ഷിക്കണം, എന്നാല്‍ രോഗ ലക്ഷണമില്ലെങ്കില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും എസ്.ഒ.പി. പിന്തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News