Nithya Menen; ‘പ്രചരിക്കുന്നത് സത്യമല്ല’; വിവാഹ വാർത്ത നിഷേധിച്ച് നിത്യ മേനൻ

വിവാഹത്തെക്കുറിച്ച് വരുന്ന വാർത്തകൾ നിഷേധിച്ച് നടി നിത്യ മേനൻ. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കും മുന്നേ ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങൾ പരിശോധിക്കണമെന്നും നടി വ്യക്തമാക്കി. നിത്യ മേനനും മലയാള സിനിമയിലെ ഒരു പ്രമുഖ നടനും തമ്മിൽ വിവാഹിതരാകുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’19(1)(എ)’ നിത്യ മേനൻറ്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.

ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.

ആകാശ ​ഗോ​പുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകൾ ചെയ്ത് തുടങ്ങിയ നടി വൻ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News