Bail: ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിന്‌ ഇടക്കാല ജാമ്യം

ആൾട്ട്‌ ന്യൂസ്‌(alt news) സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിന്‌ ഇടക്കാല ജാമ്യം. യുപി പൊലീസ്‌(up police) രജിസ്‌റ്റർ ചെയ്‌ത ഏഴ്‌ കേസുകളിലും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കസ്‌റ്റഡിയിൽ വയ്‌ക്കുന്നതിന്‌ ന്യായീകരണമില്ല. അറസ്‌റ്റെന്ന അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു.

സുബൈറിന് എതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 20000 രൂപ കെട്ടി വെക്കണം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News