Health; ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണോ?

കുട്ടികളെ സംബന്ധിച്ചിടത്തോളം എപ്പോഴും അവർ ഭക്ഷണം കഴിക്കുന്നത് എന്തെങ്കിലും കണ്ടു കൊണ്ടായിരിക്കും, ഒന്നുകിൽ ടിവി അല്ലെങ്കിൽ മൊബൈൽ. ഇതൊക്കെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇന്ത്യയിൽ കുട്ടികളിലെ അമിതവണ്ണം കൂടുതലായി കണ്ടുവരുന്നത് റിപ്പോർട്ടുകളുണ്ട്. ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ ചെന്നെത്തുന്നത് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ ടിവി കാണുന്നതിലേക്കും ടിവി, മൊബൈൽ ഫോൺ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളിലെ അമിതവണ്ണത്തിനുള്ള സാധ്യത ഉണ്ടെന്നാണ് പറയുന്നത്. കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.

ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ മെറ്റബോളിസം മന്ദഗതിയിലാകുന്നുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ടിവി മൊബൈൽ ഫോണിലോ എന്തെങ്കിലും പരിപാടികൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ടിവിയിലെ പരിപാടിയിൽ മാത്രമായി ഒതുങ്ങുന്നത്. എത്രമാത്രം കഴിക്കുന്നുണ്ട് എന്ന കുട്ടിക്ക് മനസ്സിലാവില്ല. അതായത് പ്രായത്തിനനുസരിച്ചുള്ള ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ടിവി കണ്ടു കൊണ്ട് അത്താഴം ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടി ആയാലും ജങ്ക് ഫുഡ്‌ കഴിക്കുന്നവർ ആയാലും അത് പൊണ്ണത്തടിക്ക് കാരണമാവുന്നുണ്ട്. ഇതുവഴി കൊഴുപ്പടിയുന്നത് കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെയും ബാധിക്കുന്നുണ്ട്. ഫൈബറടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകിയവരുടെ ആരോഗ്യം പരിപാലിക്കണം, എണ്ണ കലർന്ന പലഹാരങ്ങളും മധുരങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന്ദോഷം ആണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.കുട്ടികൾ ആഹാരം കഴിക്കുമ്പോൾ അവരുടെ ശ്രദ്ധ മുഴുവൻ ടിവിയിൽ മാത്രമാകുന്നു, കുട്ടികൾ കാർട്ടൂണിലെ സംഭാഷണങ്ങളെ പോലെ സംസാരിക്കാൻ ശ്രമിക്കുന്ന പ്രവണതയും കാണാം. ഇത് കുട്ടികൾ വളരുമ്പോൾ ആശയവിനിമയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരാനും കാരണമാകും. പണ്ടു കാലത്തെ കുട്ടികൾക്ക് കഥ പറഞ്ഞു നൽകിയിരുന്നു. അതിന് പകരം രക്ഷിതാക്കൾ കുട്ടികൾക്ക് ഫോൺ നൽകുന്നു എന്നത് കുട്ടികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്.

അതിനാൽ ആദ്യം ഭക്ഷണം കഴിക്കുക പിന്നീട് സുഖമായി ടിവി കാണുക എന്ന് കുട്ടികളിൽ ഒരു ശീലം തുടക്കത്തിലെ വളർത്തിയെടുക്കുവാൻ ശ്രമിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News