വയറു നിറയെ അത്താഴം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലാളുകളും. പൊതുവെ മലയാളികൾ എന്നാൽ അത്തരമൊരു ഭക്ഷണരീതി ആണ്. ഒരു തരത്തിലും ആരോഗ്യത്തിനും ഗുണം ചെയ്യില്ല, മാത്രമല്ല വലിയ ദോഷം ആവുകയും ചെയ്യും. അത്താഴം എപ്പോഴും കുറച്ചു ആയിരിക്കണം. അത്താഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ അത്താഴം കഴിക്കുന്നോ അതാണ് ഉചിതം. രാത്രി 7 ന് മുൻപ് അത്താഴം കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ രീതിയാണ്. രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂടുകയും വയർ ചാടാൻ കാരണമാവുകയുമൊക്കെ ചെയ്യും. ഏറ്റവും ചുരുങ്ങിയത് ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിയ്ക്കുകയാണ് വേണ്ടത്.
എട്ടുമണിക്ക് മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. കഴിച്ച ഉടനെ പോയി കിടന്നുറങ്ങുന്നത് നല്ലത് അല്ല. എന്നാൽ നടക്കുന്നത് നല്ലതാണ്. രാത്രി നേരത്തെ അത്താഴം കഴിച്ച ശേഷം ഉറങ്ങാൻ നേരം വൈകി ആണെങ്കിൽ ചിലപ്പോൾ വീണ്ടും വിശക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള സമയത്ത് കുറഞ്ഞ അളവിൽ മാത്രം പ്രവർത്തി. ഈ സമയത്ത് ലഘുഭക്ഷണങ്ങൾ കഴിക്കാവുന്നതാണ് കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ്. അത്താഴത്തിന് അനുയോജ്യമായ സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താൻ നോക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്.രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.