BJP: നടിയെ ആക്രമിച്ച കേസ്; ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്‌ദസാമ്പിൾ ശേഖരിച്ചു

നടിയെ ആക്രമിച്ച(actress attack) കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി(bjp) നേതാവ് ഉല്ലാസ് ബാബു(ullas babu)വിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി(kochi) ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് ഉല്ലാസ് ബാബുവിന്‍റെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ ഓഡിയോ മെസേജ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.

മൊബൈൽ ഫോണിൽ നിന്നും ദിലീപ്(dileep) ഡിലീറ്റ് ചെയ്ത ഫയലുകൾ ഫോറൻസിക് പരിശോധനയിലൂടെ വീണ്ടെടുത്തിരുന്നു. ഇങ്ങനെ വീണ്ടെടുത്തവയിൽ ഗുരുതരമായ ചില പരാമർശങ്ങൾ അടങ്ങിയ ഒരു ഓഡിയോ സന്ദേശവും ഉൾപ്പെട്ടിരുന്നു.

തേടിയവളളി കാലിൽ ചുറ്റി എന്ന പരാമർശത്തോടെയാണ് ശബദ സന്ദേശം ആരംഭിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും വിചാരണക്കോടതി ജഡ്ജിയെക്കുറിച്ചും ജഡ്ജിയുടെ കുടുംബാംഗങ്ങളെക്കുറിച്ചുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

ഓഡിയോ ഫയൽ ചാറ്റ് ലിസ്റ്റിൽ നിന്നും നീക്കിയിരുന്നതിനാൽ ആദ്യം സന്ദേശമയച്ച വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇയാളുടെ മറ്റ് ചില സന്ദേശങ്ങൾ ഫോണിൽ നിന്നും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ ബി ജെ പി നേതാവായ ഉല്ലാസ് ബാബുവാണ് വിവാദസന്ദേശത്തിന് പിന്നിൽ എന്ന് വ്യക്തമായത്.

ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഉല്ലാസ് ബാബുവിൻ്റെ ശബ്ദ സാമ്പിൽ ശേഖരിച്ചത്. ഉല്ലാസ് ബാബുവിൻ്റേതാണ് ശബ്ദം എന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ശേഷം തുടർ നടപടികളിലേക്ക് കടക്കും.
ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർഥിയുമായിരുന്നു ഉല്ലാസ് ബാബു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here