Panipuri; ടൈഫോയിഡിന് കാരണം പാനിപൂരിയോ?

മഴക്കാലത്ത് ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രത്യേകിച്ച് തെരുവുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതീവ ശ്രദ്ധ കൊടുക്കണമെന്നത് അനിവാര്യമാണ്. കാരണം, അപകടകരമായ പല രോഗങ്ങളിലേക്കും ഇത് വഴിവയ്ക്കും. അടുത്തിടെ പാനിപൂരി കഴിച്ച് തെലങ്കാനയിൽ ടൈഫോയിഡ് വ്യാപിക്കുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ബംഗാളിൽനിന്നും തൊഴിലാളികളെത്തിയതിനു പിന്നാലെ കേരളത്തിൽ വ്യാപകമായ വിഭവമാണ് പാനി പൂരി. മലയാളികളാകട്ടെ, ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ചേരുവകളെക്കുറിച്ചോ ഇവ എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്നോ ശ്രദ്ധിക്കാതെയാണ് പലരും ഇതുവാങ്ങി കഴിക്കുന്നത്. നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് ഇതിന്റെ ചേരുവകൾ.

ഭക്ഷ്യവസ്തുക്കൾ പഴകുമ്പോൾ വളരുന്ന സാൽമൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗോൽ ഗപ്പ അഥവാ പാനി പൂരി (Panipuri)പോലുള്ള ഭക്ഷണ പദാർഥങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഇത്തരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യ വിദഗ്ധരിലും ചിലർ പറഞ്ഞിരുന്നു. മലേറിയ, വയറിളക്കം, വൈറൽ പനി തുടങ്ങിയ സീസണൽ രോഗങ്ങളുടെ പ്രധാന കാരണം മലിനമായ വെള്ളവും ഭക്ഷണവും കൊതുകുകളുമാണ്.

സൂക്ഷ്മതയോടെയും ശുചിത്വത്തോടെയും തയാറാക്കുന്നില്ലെങ്കിൽ മാരക ഭക്ഷ്യവിഷബാധയ്ക്ക് പാനി പൂരി കാരണമാകും. അതിനാൽ ഇവ കഴിക്കും മുൻപ്, ചുറ്റുപാടുകളുടെയും ഉണ്ടാക്കുന്നവരുടെയും ശുചിത്വം ഉറപ്പാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News