John Brittas: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കണം; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്‌

യുക്രൈനിൽ(ukrain) നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി(john brittas mp) കേന്ദ്ര ആരോഗ്യ മന്ത്രി മൺസൂക് മാണ്ഡവ്യക്ക് കത്തയച്ചു. മുപ്പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ്(indian students) പഠനം മുടങ്ങി തിരിച്ചെത്തിയത്. പെരുവഴിയിലായ കുട്ടികളുടെ ഭാവി കണക്കിലെടുത്ത് അനുകൂല തീരുമാനം എടുക്കണമെന്നും കത്തിൽ പറയുന്നു.

PT Usha: രാജ്യസഭാംഗമായി പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്‌തു

രാജ്യസഭാംഗമായി ഒളിമ്പ്യന്‍ പി ടി ഉഷ(pt usha) സത്യപ്രതിജ്ഞ ചെയ്‌തു. 11 മണിക്ക് രാജ്യസഭാ സമ്മേളിച്ചപ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്. പി ടി ഉഷ(pt usha)യ്‌ക്ക് പുറമെ സംഗീതസംവിധായകൻ ഇളയരാജ, തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്രപ്രസാദ്‌, ജീവകാരുണ്യപ്രവർത്തകനായ വീരേന്ദ്രഹെഗ്‌ഡെ എന്നിവരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുമെന്ന ബിജെപി ദേശീയഎക്‌സിക്യൂട്ടീവിലെ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖരെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌‌തത്‌.

ബാഹുബലി സിനിമയുടെ രചയിതാവായ വിജയേന്ദ്രപ്രസാദ്‌ പ്രമുഖ സംവിധായകൻ രാജമൗലിയുടെ അച്ഛനാണ്‌. ധർമസ്ഥലാക്ഷേത്രത്തിന്റെ ഭരണനിർവഹണം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്‌ വീരേന്ദ്രഹെഗ്‌ഡെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News