“ഫര്‍സീന്‍ മജീദിനെതിരെ 19 കേസുകള്‍ ഉണ്ട്” ; പ്രതിപക്ഷ നേതാവിന്റെ വാദം പൊളിച്ച് മുഖ്യമന്ത്രി

വിമാനത്തിനുള്ളിലെ അക്രമത്തിലെ പ്രതി ഫര്‍സീന്‍ മജീദിന് 12 കേസുകളെ ഉള്ളൂവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പൊളിഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു.

ഫര്‍സീന്‍ മജീദിന് എതിരെ പത്തൊന്‍പത് കേസുകള്‍ ഉണ്ടെന്ന് സഭയില്‍ പറഞ്ഞത് ശരിയാണെന്നും മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു.

സതീശനെയും സുധാകരനെയും ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കണം : DYFI

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ വി ഡി സതീശനെയും കെ സുധാകരനെയും ഗൂഢാലോചനക്കേസിൽ പ്രതിചേർക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ ഇത്‌ സംബന്ധിച്ച്‌ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. അത്‌ കൂടാതെ കോടതിയിൽ സ്വകാര്യ അന്യായവും ഫയൽ ചെയ്‌തിട്ടുണ്ട്‌.നിയമപരമായി ഇത്‌ മുന്നോട്ട്‌ കൊണ്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പറഞ്ഞു.പൊലീസ്‌ കൃത്യമായ അന്വേഷണം നടത്തിയാണ്‌ വധശ്രമ ഗൂഢാലോചനക്കേസ്‌ എടുത്തിട്ടുള്ളത്‌. യൂത്ത്‌ കോൺഗ്രസ്‌ ഗുണ്ടകളെ വിമാനത്തിൽ കയറ്റിയതിന്‌ പിന്നിൽ ഇരുവർക്കും പങ്കുണ്ട്‌. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ കൊടുത്തത്‌.

വാട്‌സ്‌ആപ്പ്‌ ചാറ്റ്‌ പുറത്തുവന്നിട്ടും അവർ നിഷേധിച്ചിട്ടില്ല. കോൺഗ്രസ്‌ നേതൃത്വം ഈ ക്രിമിനലുകളെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല. ഇവരുടെ അറിവോടെയാണ്‌ വധശ്രമം നടന്നതെന്ന്‌ ഇതിലൂടെ വ്യക്തമാണ്‌.
സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ ഇതെല്ലാം. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്നതായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ ലക്ഷ്യമെന്നും സനോജ്‌ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News