Kottayam : മാധ്യമ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം

കോട്ടയത്ത് മാധ്യമപ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം .ഇന്ന് ഉച്ചയോടെ നഗരമധ്യത്തിൽ എംസി റോഡിലായിരുന്നു സംഭവം. വാഹനം തട്ടിയത് ചോദ്യം ചെയ്ത വാർത്താ സംഘത്തിന് നേരെയാണ് യുവാക്കൾ തോക്ക് ചൂണ്ടിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കും കസ്റ്റഡിയിലെടുത്തു.

കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് വാർത്ത സംബന്ധമായ ആവശ്യത്തിനു പോയ 24 ന്യൂസിലെ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.കോട്ടയം സിമന്റ് കവലയിലായിരുന്നു
സംഭവം.

അക്രമികളുടെ വാഹനം മാധ്യമ പ്രവർത്തകരുടെ വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചതോടെയാണ് തർക്കം ഉടലെടുക്കുന്നതു. തുടർന്നു അക്രമികൾ കൈയിൽ കരുതിയിരുന്ന തോക്ക് മാധ്യമപ്രവർത്തകർക്ക് നേരെ ചൂണ്ടുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ
യുവാക്കളും പിന്തുടർന്നു.എന്നാൽ പൊലീസ് എത്തുന്ന വിവരമറിഞ്ഞ അക്രമികൾ പിൻവാങ്ങി.

തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ നാട്ടകത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്ക് അടക്കം പ്രതികളെ പിടികൂടുകയായിരുന്നു. കോട്ടയം ചെട്ടികുന്ന് സ്വദേശിയായ ജിതിൻ സുരേഷ്, കൊല്ലം സ്വദേശി അജേഷ് എസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ സമയത്ത് അക്രമികളിൽ ഒരാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. വ്യാജ തോക്ക് ഉപയോഗിച്ചായിരുന്നു യുവാക്കൾ നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News