ചെറുവണ്ണൂർ സോണലിലെ തീപിടുത്തം; വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് മേയർ ബീന ഫിലിപ്പ്

ചെറുവണ്ണൂർ സോണലിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വസ്തുതാവിരുദ്ധമാണെന്ന് മേയർ അറിയിച്ചു.

സർക്കാർ ഓഫീസുകളിലേയ്ക്ക് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ പദ്ധതി ആണ് KSWAN (Kerala state wide area network) KSWAN കണക്ഷന് വേണ്ടി ഉള്ള നെറ്റ്‌വർക്ക് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനുവേണ്ടി ചെറുവണ്ണൂർ സോണലിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേകം മുറിയിലാണ് തീപിടുത്തമുണ്ടായത്. തീ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ പ്രസ്തുത സോണൽ ഓഫീസിലെ ജീവനക്കാർ മുൻകരുതലിനു വേണ്ടി സെർവറും മറ്റും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും ഓഫ് ആക്കിയിരുന്നു. ഫയർഫോഴ്സ് തീ അണച്ചതിനു ശേഷം KSWAN ടീം അവരുടെ പരിശോധനകൾ പൂർത്തിയാക്കുകയും കോർപ്പറേഷൻ ഇലക്ട്രിക്കൽ ടീം പരിശോധനകൾ പൂർത്തിയാക്കുകയും സോണൽ ഓഫീസുമായി electrification/networking തുടങ്ങിയ തകരാറുകൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ഉച്ചയോടുകൂടി സർവർ അനുബന്ധ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുള്ളതാണ്.

KSWAN കണക്റ്റിവിറ്റി നഷ്ടമായതിനാൽ ക്യാഷ് കൗണ്ടറിൽ നേരിട്ട് നികുതി സ്വീകരിക്കുന്നത് ഒഴിച്ച് SANCHAYA സോഫ്റ്റ്‌വെയർ മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസ്സമില്ലാത്തതാണ്. ലാപ്ടോപ്പുകളും മറ്റും ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഉദ്യോഗസ്ഥർക്ക് സഞ്ചയയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് യാതൊരു തടസ്സവും ഇല്ലാത്തതാണ്. നികുതി അക്ഷയ കേന്ദ്രങ്ങൾ വഴിയും ഔട്ട്ഡോർ രസീതുകൾ ഉപയോഗിച്ചും ഓഫീസിൽ നേരിട്ട് വന്ന് അടവാക്കുന്നതിനു സാധിക്കുന്നതാണ്. സർവറുമായി ബന്ധപ്പെട്ട് യാതൊരു തകരാറും സംഭവിച്ചിട്ടില്ലാത്തതാണ്. KSWAN കണക്ഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചു വരുന്നു. ചെറുവണ്ണൂർ-നല്ലളം സോണൽ ഓഫിസിലെ റവന്യൂ ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തീ പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിന് നല്ലളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News