Parthibhan; തന്റെ പുതിയ സിനിമയിൽ മൃഗങ്ങൾ മാത്രം കഥാപാത്രമാകും; പരീക്ഷണവുമായി പാർത്ഥിപൻ

വ്യത്യസ്തമായ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് പാർത്ഥിപൻ (Dir: Parthibhan) . അദ്ദേഹത്തിന്റെ ‘ഇരവിൻ നിഴൽ’ എന്ന സിനിമ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ പുതുമയാർന്ന ഒരു ആശയവുമായി പാർത്ഥിപൻ വീണ്ടും എത്തുന്നു എന്ന വാർത്തകളാണ് വരുന്നത്.

പുതിയ സിനിമയിൽ മൃഗങ്ങൾ മാത്രമായിരിക്കും കഥാപാത്രങ്ങളാവുക. ഒരു മനുഷ്യൻ പോലും സിനിമയിൽ കഥാപത്രമാവില്ല. സിനിമ യാതൊരു അനിമേഷൻ സാധ്യതകളുമില്ലാതെയായിരിക്കും ഒരുക്കുക എന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നില്ല എങ്കിലും എങ്ങനെയായിരിക്കും പാർത്ഥിപൻ ഇത്തരമൊരു സിനിമ ഒരുക്കുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

നിലവിൽ ‘ഇരവിൻ നിഴൽ’ ഹിന്ദി റീമേക്കും പാർത്ഥിപന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അജയ് ദേവ്ഗൺ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ലോകത്തിലെ തന്നെ ആദ്യത്തെ നോൻ-ലീനിയർ സിംഗിൾ ഷോട്ട് ചിത്രമാണ് ‘ഇരവിൻ നിഴൽ’.

2019ൽ അദ്ദേഹം സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. പാർത്ഥിപൻ തിരക്കഥയും സംവിധാനവും നിർമ്മാണവും നിർവഹിച്ച സിനിമയിലെ ഏക അഭിനേതാവും അദ്ദേഹം തന്നെയാണ്. ഏക അഭിനേതാവ് മാത്രം അഭിനയിച്ച മൂന്നാമത്തെ തെന്നിന്ത്യൻ ചിത്രമാണ് ‘ഒത്ത സെരുപ്പ്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here