ADVERTISEMENT
തിയേറ്റര്‍ കളക്ഷനില്‍ നിലവില്‍ മലയാളത്തില്‍ മുമ്പില്‍ നില്‍ക്കുന്ന താരം മമ്മൂട്ടി ആണെന്ന് ഷേണായി ഗ്രൂപ്പ് ഉടമ സുരേഷ് ഷേണായി. ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു താരം പൃഥ്വിരാജ് ആണെന്നും മറ്റ് താരങ്ങള്‍ക്ക് അത് സാധിക്കാത്തത് ദുഖകരമാണെന്നും ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഷേണായി പറഞ്ഞു.
‘എം ആന്‍ഡ് എം (മോഹന്‍ലാലും മമ്മൂട്ടിയും) ആണ് ഇന്‍ഡസ്ട്രി ഭരിക്കുന്നതെങ്കിലും മമ്മൂട്ടിക്കാണ് ഇപ്പോള്‍ തിയേറ്റര്‍ കളക്ഷനില്‍ ടോപ്പ് പൊസിഷന്‍. അടുത്തിടെ മോഹന്‍ലാലിന്റെ സിനിമകള്‍ തിയേറ്ററിലെത്തുന്നത് കുറവാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഒ.ടി.ടിയിലാണ് വരുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു താരം പൃഥ്വിരാജാണ്. മറ്റ് താരങ്ങള്‍ക്കൊന്നും ജനങ്ങളെ ആകര്‍ഷിക്കാനാവുന്നില്ലെന്നത് അത്ര സുഖകരമായ കാര്യമല്ല,’ സുരേഷ് ഷേണായി പറഞ്ഞു.
ഇനി രണ്ട് മലയാള സിനിമകളാണ് തിയേറ്ററിലെത്തുന്നത്. മലയന്‍കുഞ്ഞും മഹാവീര്യറും. ആദ്യദിവസം മുതല്‍ നല്ല റിവ്യൂകള്‍ വരികയാണെങ്കില്‍ ഈ രണ്ട് സിനിമകളും നന്നായി പെര്‍ഫോം ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 21നാണ് നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസ് ചെയ്യുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.