E P ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നിയമ കുരുക്കിലേക്ക്

E P ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നിയമക്കുരുക്കിലേക്ക്. കോടതി വിധി അധികാര പരിധി മറി കടന്നു എന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു.വിമാനത്തിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ പരിഗണിക്കേണ്ടത് പ്രിൻസിപ്പൾ സെഷൻസ് കോടതിയോ അല്ലെങ്കിൽ പ്രിൻസിപ്പൾ സെഷൻസ് ചുമതലപ്പെടുത്തുന്ന മറ്റൊരു കോടതിയോ ആയിരിക്കണം എന്നാണ് ചട്ടം.

പ്രതികൾ ആയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹർജി പരിഗണിച്ച് കേസെടുക്കാൻ ഉത്തരവ് ഇടാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരം ഇല്ലെന്ന് ഇരിക്കെ കോടതി വിധി അധികാര പരിധി മറികടന്നു എന്ന് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. EP ജയരാജനോ ,കേസിൽ ഇപ്പോൾ പ്രതി പട്ടികയിൽ വന്ന മറ്റാർക്ക് വേണമെങ്കിലും ഇന്നത്തെ കോടതി വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിക്കാം എന്നും അവർ പറയുന്നു.

മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ് ,ആർ കെ നവീൻകുമാർ എന്നിവർ വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ ഹർജി തീർപ്പാക്കി കൊണ്ടായിരുന്നു കോടതി ഉത്തരവ് .EP ജയരാജൻ , CM ൻ്റെ PA സുനീഷ് , ഗൺമാൻ അനിൽ കുമാർ എന്നിവർക്കെതിരെ കേസ് എടുക്കാൻ ആണ് ഉത്തരവ് .

JFMC പതിനൊന്ന് കോടതിയാണ് ഉത്തരവ് ഇട്ടത്. ഗൂഢാലോചന , 308 , 307 , 506 എന്നീ സെക്ഷനുകൾ പ്രകാരം ഇവർക്കെതിരെ കേസെടുക്കണം എന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം .മൂവർക്കും എതിരെ പരാതിയുമായി തങ്ങൾ വലിയതുറ പോലീസിനെ സമീപിച്ചു എന്നും എന്നാൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിപ്പ് നൽകിയ സാഹചര്യത്തിൽ ആണ് സ്വകാര്യ ഹർജിയുമായി കോടതിയെ സമീപ്പിച്ചതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ഹർജിയിൽ പറയുന്നു .എന്നാൽ കോടതിയുടെത് സാധാരണ നടപടി ക്രമം മാത്രമെന്ന് EP ജയരാജൻ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News