E P ജയരാജനെതിരെ കേസ് | E P Jayarajan

വിമാനത്തിനുളളിലെ അതിക്രമത്തിന്‍റെ പേരിൽ EP ജയരാജനെതിരെ കേസ് .മുഖ്യമന്ത്രിയുടെ ഗൺമാനും പിഎയുടെയും പേരിലും കേസ്. കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് ആണ് കേസ് എടുത്തത്.

മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വിമാനത്തിനുള്ളിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ് ,ആർ കെ നവീൻകുമാർ എന്നിവർ നൽകിയ സ്വകാര്യ ഹർജിയെ തുടർന്ന് കോടതിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് ഇപിക്കും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ പിഎ സുനീഷ് എന്നീവരുടെ പേരിലും കേസ് എടുത്തത്.

മുഖ്യമന്ത്രിക്ക് മുമ്പിൽ പ്രതിഷേധിച്ച തങ്ങൾ ഇരുവരേയും ഇപിയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ പിഎ സുനീഷ് എന്നീവർ ചേർന്ന് മർദ്ദിച്ചു എന്നാണ് കേസ്.എന്നാൽ കോടതിയുടെത് സാധാരണ നടപടി ക്രമം മാത്രമെന്ന് EP ജയരാജൻ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

EP ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ് ഇട്ട കോടതി ഉത്തരവ് നിയമകുരുക്കിലേക്ക് എന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
വിമാനത്തിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ പരിഗണിക്കേണ്ടത് പ്രിൻസിപ്പൾ സെഷൻസ് കോടതിയോ അല്ലെങ്കിൽ പ്രിൻസിപ്പൾ സെഷൻസ് ചുമതലപ്പെടുത്തുന്ന മറ്റൊരു കോടതിയോ ആയിരിക്കണം എന്നാണ് ചട്ടം.

പ്രതികൾ ആയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹർജി പരിഗണിച്ച് കേസെടുക്കാൻ ഉത്തരവ് ഇടാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരം ഇല്ലെന്ന് ഇരിക്കെ കോടതി വിധി അധികാര പരിധി മറികടന്നു എന്ന് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. EP ജയരാജനോ ,കേസിൽ ഇപ്പോൾ പ്രതി പട്ടികയിൽ വന്ന മറ്റാർക്ക് വേണമെങ്കിലും ഇന്നത്തെ കോടതി വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിക്കാം എന്നും അവർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News