car racing : മദ്യ ലഹരിയില്‍ ഥാറും ബിഎംഡബ്ല്യൂ കാറും തമ്മില്‍ മത്സരയോട്ടം; ഥാര്‍ ഇടിച്ച് ടാക്‌സി യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍ ( Thrissur ) പോട്ടൂരില്‍ മദ്യ ലഹരിയില്‍ ഥാറും ബിഎംഡബ്ല്യൂ കാറും തമ്മില്‍ മത്സരയോട്ടം. അമിത വേഗത്തില്‍ വന്ന മഹീന്ദ്ര ഥാര്‍ ടാക്സി കാറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു ( One Death ) . ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മഹീന്ദ്ര ഥാറും ബി.എം.ഡബ്ല്യൂ കാറും അമിത വേഗത്തില്‍ മത്സര ഓട്ടം നടത്തിയാണ് അപകടം ഉണ്ടാക്കിയത്.

ടാക്സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ടാക്സി കാറില്‍ യാത്ര ചെയ്തിരുന്ന എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. 67 വയസുള്ള രവിശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

രവിശങ്കറും കുടുംബവും ഗുരുവായൂര്‍ പോയിട്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടം വരുത്തി വെച്ച ബി.എം.ഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഥാര്‍ ഓടിച്ചിരുന്ന പാടൂക്കാട് സ്വദേശി ഷെറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഥാറില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു.

ഥാര്‍ ഓടിച്ചിരുന്ന ഷെറിന്‍ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News