Niyamasabha : നിയസഭാ സമ്മേളനത്തിന് ഇന്ന് സമാപനം

നിയസഭാ( Kerala niyamasabha )  സമ്മേളനത്തിന് ഇന്ന് സമാപനമാകും. വിവാദങ്ങള്‍ ഉയര്‍ത്തി സഭാ നടപടികള്‍ തുടര്‍ച്ചയായി തടപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ നീക്കങ്ങളും അതേ നാണയത്തില്‍ മറുപടി പറഞ്ഞ് സഭയില്‍ പ്രതിരോധിച്ച ഭരണപക്ഷത്തിന്റെ പ്രതിരോധിത്തിന്റെ വേദിയായിരുന്നു ഇത്തവണത്തെ സഭാ സമ്മേളനം.

സഭാ സമ്മേളനം അവസാന ദിവസവും വിമാനത്തിലെ പ്രതിഷേധവും തുടര്‍ന്നുള്ള കേസ് നടപടികളുമാകും ഇന്നും സഭയെ പ്രക്ഷുപ്തമാക്കുക. അതേസമയം ക‍ഴിഞ്ഞ ദിവസം സഭയില്‍ അരുണ്‍ കുമാര്‍ എംഎല്‍എ നടത്തിയ ഒരു പ്രസംഗം ഏറെ ശ്രദ്ധയാകര്‍ശിച്ചിരുന്നു.

അന്ന് സർക്കാർ ഏറ്റെടുത്ത് വളർത്തിയ ആ പയ്യൻ ഇന്ന് മാവേലിക്കര എംഎൽഎയാണ്…; തന്റെ കഥ നിയമസഭയിൽ പറഞ്ഞ് എം.എസ് അരുൺ കുമാർ(MS Arunkumar MLA).

“നിങ്ങളറിയുക,നിങ്ങളെങ്ങനെ നിങ്ങളായെന്ന്”പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇടതുപക്ഷം നടത്തിയ ഇടപെടലുകളെകുറിച്ച് മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ നിയമസഭയിൽ (Niyamasabha) നടത്തിയ ഹൃദയം തൊട്ട പ്രസംഗം ഇങ്ങിനെ…

നാലാംക്ലാസ് പാസായ മകനോട് ഇനിയങ്ങോട്ട് പഠിപ്പിക്കാൻ വഴിയില്ലാത്തതിനാൽ പഠിത്തം നിറുത്തിക്കോളാനാണ് നിസ്സഹായനായ അച്ഛൻ പറഞ്ഞത്. ആ മകനെയാണ് സർക്കാർ ദത്തെടുത്തത്. ഇടതുപക്ഷം അവനെയിപ്പോൾ മാവേലിക്കരയിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരിക്കുന്നു.

എം.എസ്. അരുൺകുമാർ എം എൽ എയുടെ വാക്കുകൾ ഇങ്ങനെ

നിരവധിയായ സാമ്പത്തിക പ്രശ്നങ്ങൾ പട്ടികജാതി വിഭാഗങ്ങൾ അനുഭവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു നേരത്തെ… ഇപ്പോഴുള്ള സാഹചര്യം പോലെ അല്ല അന്ന്, അതിൽ ഒരു നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കഥ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണിപ്പോൾ. അന്നത്തെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അഞ്ചാം ക്ലാസിലേക്ക് പഠിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി… അച്ഛനോട് നാലാം ക്ലാസ് പൂർത്തിയായപ്പോൾ അവൻ പറഞ്ഞത് അച്ഛാ എനിക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കാൻ പോകണമെന്നായിരുന്നു… പക്ഷെ ആ അച്ഛൻ അന്ന് പറഞ്ഞത് മോനെ അച്ഛന് അതിനുള്ള കഴിവില്ല നീ പഠിത്തം അവസാനിപ്പിക്കണം തന്റെ തൊട്ട് താഴെയുള്ള അനുജത്തിയോടും അച്ഛൻ ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി…

ആ സമയത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു സുപ്രധാനമായ തീരുമാനം അന്നത്തെക്കാലത്ത് കൊണ്ടുവന്നത്.അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇന്നത്തെ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. സിഎസ് സുജാത ഒരു പദ്ധതി തയ്യാറാക്കുന്നു… ആ പദ്ധതി പട്ടികജാതി വികസന വകുപ്പുമായി ആലോചിച്ച് ആ വിഭാഗത്തിപ്പെട്ട നിരവധിയായ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന തീരുമാനം എടുക്കുന്നു… അന്ന് പത്ത് വിദ്യാർത്ഥികളെ ദത്തെടുക്കുന്നു… ആ പത്ത് വിദ്യാർത്ഥികളെ ദത്തെടുക്കുമ്പോൾ അതിലൊരു വിദ്യാർത്ഥിയായി ഈ പറഞ്ഞ മകനും ഉണ്ടായിരുന്നു… വർഷങ്ങൾ കടന്നുപോയി…2021ലെത്തി ആ വിദ്യാർത്ഥിയെ ഇടതുപക്ഷ രാഷ്ട്രീയം മാവേലിക്കരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.. മത്സരിച്ചു…വിജയിച്ചു…ഇന്ന് ഈ സഭയുടെ മുന്നിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ ഏറ്റവുമധികം അഭിമാനമുണ്ട് അതിലേറെ സന്തോഷവുമുണ്ട്…ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്ങിനെയാണ് പട്ടികജാതി വിഭാഗങ്ങളെ ചേർത്തുപിടിച്ചത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ നിൽക്കുന്ന ഞാൻ… അരുൺകുമാർ പറഞ്ഞു…. (ഭരണകക്ഷിയംഗങ്ങൾ അരുണിനെ ഡസ്കിലിടിച്ച് പ്രോത്സാഹിപ്പിച്ചു.)

നിരവധിയായ പദ്ധതികളാണ് ഇടതുപക്ഷ സർക്കാർ പട്ടികജാതി വിഭാഗത്തിലെ ജനങ്ങൾക്കായി സംസ്ഥാനത്ത് ആവിഷ്കരിച്ച് മുന്നോട്ട് പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News