President : ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ ഇന്ന് അറിയാം

ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ ( Indian President )  ഇന്ന് അറിയാം. പാർലമെന്റ്‌ മന്ദിരത്തിൽ പകൽ 11ന്‌ വോട്ടെണ്ണൽ ആരംഭിക്കും. എൻഡിഎയുടെ ദ്രൗപദി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത്‌ സിൻഹയുമാണ്‌ മത്സരാർഥികൾ.

ബിജെഡി, വൈഎസ്‌ആർസിപി, ജെഎംഎം, ശിവസേന തുടങ്ങി എൻഡിഎയ്‌ക്ക്‌ പുറത്തുള്ള കക്ഷികൾകൂടി പിന്തുണ പ്രഖ്യാപിച്ചതിനാൽ മുർമുവിന്‌ അറുപത്‌ ശതമാനത്തിലേറെ വോട്ട്‌ തീർച്ചയാണ്‌. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തിങ്കളാഴ്‌ചയായിരുന്നു വോട്ടെടുപ്പ്‌.

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ഞായറാഴ്‌ച അവസാനിക്കും. പുതിയ രാഷ്ട്രപതി തിങ്കളാഴ്‌ച ചുമതലയേൽക്കും. പതിനാറാമത്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്‌ നടന്നതെങ്കിലും പതിനഞ്ചാമത്‌ രാഷ്ട്രപതിയാണ്‌ ചുമതലയേൽക്കുക. ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്‌ രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ദില്ലിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്.

ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി. ദ്രൗപദി മുർമുവിന് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News