International Moon Day: “മനുഷ്യന് ഒരു ചെറിയ ചുവട്, മനുഷ്യരാശിയുടെ വലിയ കുതിപ്പ്”; ഇന്ന് അന്താരാഷ്ട്ര ചാന്ദ്രദിനം

ഇന്ന് അന്താരാഷ്ട്ര ചാന്ദ്രദിനം ( International Moon Day) . ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 53 വർഷം പിന്നിടുകയാണ്.  മനുഷ്യന് ഒരു ചെറിയ ചുവട്, മനുഷ്യരാശിയുടെ വലിയ കുതിപ്പ്… ചന്ദ്രോപരിതലത്തിലെ ആദ്യ സ്പര്‍ശനത്തിനു ശേഷം നീല്‍ ആംസ്‌ട്രോങ്ങിന്റെ വാക്കുകള്‍ . 1969 ജൂലൈ 21 ലെ ആ ചുവടുവെയ്പ്പ് ലോകജനതയോട് ആഹ്വാനം ചെയ്തത് അന്ന് വരെ മനുഷ്യന് അസാധ്യമെന്ന് വിചാരിച്ചിരുന്ന ശാസ്ത്രസത്യങ്ങളിലേക്ക് കണ്ണു തുറക്കുവാനാണ്.

അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യന്‍ ആകാശം കീഴടക്കുകയായിരുന്നു. ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ എഡ്വിന്‍ ആല്‍ഡ്രിനും, വാഹനം നിയന്ത്രിച്ച മൈക്കല്‍ കോളിന്‍സും മനുഷ്യരാശിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടമാണുണ്ടാക്കിയത്.

ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

അതിജീവനത്തിനായി ചന്ദ്രനില്‍ ജീവന്റെ സാധ്യതകള്‍ തേടാന്‍ മനുഷ്യനു കഴിഞ്ഞതും ഈ സുപ്രധാന കാല്‍വെപ്പ് ഒന്നു കൊണ്ടു മാത്രമാണ്. അരനൂറ്റാണ്ടിനിപ്പുറം ചന്ദ്രനില്‍ നടത്തിയ നിരന്തരമായ പരീക്ഷണങ്ങള്‍ ജീവന്റെ പ്രതീക്ഷകള്‍ തന്നെയാണ് നല്‍കുന്നതും.

കാലം 2022 ലേക്ക് എത്തിയപ്പോളേക്കും അനന്തമായ പ്രപഞ്ചത്തിന്റെ അഞ്ജാതവും അവര്‍ണനീയവുമായ കാഴ്ചകള്‍ കണ്ടെത്തുവാന്‍ james webb ടെലിസ്‌കോപ്പിലൂടെ സാധിച്ചു. കാണാ പ്രപഞ്ചത്തിലെ വിസ്മയങ്ങള്‍ ഇനിയുമേറെ പുറത്തുകൊണ്ടു വരാന്‍ സാധിക്കുക തന്നെ ചെയ്യും.

ചന്ദ്രനിൽ ഇറങ്ങി ആറുമണിക്കൂറിനു ശേഷം ആംസ്ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് ബസ്സ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. രണ്ട് ബഹിരാകാശയാത്രികരും ചേർന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്തുക്കൾ ശേഖരിച്ചു.

ഇത് വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികത്തോടനുബന്ധിച്ച് 1971 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൂലൈ 20 ദേശീയ ചാന്ദ്ര ദിനമായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തു.

ചന്ദ്രന്റെ സുസ്ഥിരമായ നിലനിൽപിനെക്കുറിച്ചും ചാന്ദ്ര പര്യവേക്ഷണത്തെക്കുറിച്ചും ചന്ദ്രഗ്രഹവുമായി ബന്ധപ്പെട്ട പ്രത്യേക പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇനി മുതൽ എല്ലാ വർഷവും ജൂലായ് 20 ന് അന്താരാഷ്ട്ര ചാന്ദ്ര ദിനമായി ആഘോഷിക്കും.

ഈ ദിവസത്തോടനുബന്ധിച്ച് അന്തർദേശീയ തലത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമിപ്പിക്കാൻ കൂടിയുള്ള ദിവസമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News