Indogo: പിഴ ചുമത്തി; ബസുകളുടെ നികുതി കുടിശ്ശിക അടച്ച് ഇൻഡിഗോ വിമാന കമ്പനി

മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെ ബസുകളുടെ വാഹന നികുതി കുടിശ്ശിക ഇൻഡിഗോ വിമാന കമ്പനി (Indigo Airlines Bus)  അടച്ചു. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. ബസ്സുകളുടെ പിഴത്തുക ഉൾപ്പെടെ കമ്പനി അടച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

എയര്‍ലൈന്‍സ് അധികൃതര്‍ രേഖകളുമായി എത്തുന്നമുറയ്ക്ക് വാഹനം വിട്ട് നല്‍കുമെന്ന് മോട്ടാര്‍വാഹന വകുപ്പ് വ്യക്തമാക്കി. പിഴയടക്കം 48000 ത്തിൽ പരം രൂപയാണ് ഒരു ബസിനു മാത്രമായി അടച്ചത്. റോഡ് നികുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച്ചയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകൾ കസ്റ്റഡിയിലെടുത്തത്.

Indigo Airlines Bus:നികുതി അടച്ചില്ല;ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍

നികുതി അടക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ (Indigo Airlines) ബസ് ആര്‍ ടി ഒ കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സാണ് കസ്റ്റഡിയിലെടുത്തത്. അറ്റകുറ്റപ്പണിക്കായി ഫറോക്കിലെ വര്‍ക്ക് ഷോപ്പില്‍ കൊണ്ടുവന്നപ്പോള്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആര്‍ ടി ഒ വാഹനം കസ്റ്റഡിയിലെടുത്തത്.

അതേസമയം ബസ്സിന് ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തി. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂവെന്ന് ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു.

ഫറോക്ക് ജോയിന്റ് ആര്‍ ടി ഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കാമെന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്. നികുതിയും പിഴയും ഉള്‍പ്പെടെ നാല്‍പ്പതിനായിരം രൂപയാണ് ഇന്‍ഡിഗോ അടക്കാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here