KSRTC: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം; 30 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് (KSRTC)  സര്‍ക്കാര്‍ സഹായം. സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇന്ധന ഇനത്തില്‍ 20 കോടി രൂപ സര്‍ക്കാര്‍ ഈ മാസം ആദ്യം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യത . ആദ്യം ശമ്പളം ലഭിക്കുക ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമായിരിക്കും.

ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. 79 കോടിയാണ് മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത്. 65 കോടി രൂപ നേരത്തെ കെഎസ്ആർടിസി സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന്   50 കോടി അനുവദിക്കുകയും ചെയ്തു.

ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം മാനേജ്മെന്റ് നൽകിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സർക്കാർ സഹായമില്ലാതെ മുന്നോട്ടു പോകാനാവാതെ നിന്നിരുന്ന KSRTC ക്ക്‌ ഈ മാസം ആദ്യം ഇന്ധന ഇനത്തിൽ 20 കോടി രൂപ നൽകി.

കഴിഞ്ഞ ദിവസം 30 കോടി രൂപ കൂടി അനുവദിച്ചതോടെ ശമ്പളം വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കാനാണ് സാധ്യത. മുൻ മാസത്തെ പോലെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും.

സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. ബാക്കി തുക മറ്റ് ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.

മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത് വേണ്ടത് 79 കോടി രൂപയാണ്.  ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് KSRTC ക്ക്‌ ഈ മാസവും അധിക തുക നൽകാൻ സർക്കാർ തീരുമാനിച്ചത്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News