ED:ഇ ഡി ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന;ഒപ്പിട്ടവരില്‍ കോണ്‍ഗ്രസും

(ED)ഇ ഡി ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. 13 പാര്‍ട്ടികള്‍ പ്രസ്താവനയില്‍ ഒപ്പിട്ടു. പ്രസ്താവനയില്‍ ഒപ്പിട്ട പ്രതിപക്ഷ പാര്‍ട്ടികളില്‍ (Congress)കോണ്‍ഗ്രസും ഉള്‍പ്പെടുന്നു. ഇ ഡി ക്കെതിരായ പ്രസ്താവനയില്‍ ഒപ്പിട്ടതോടെ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടായെന്ന് ഇടതുപക്ഷം പ്രതികരിച്ചു.

സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നു, സിപിഎം അടക്കം 12 കക്ഷികള്‍ യോഗത്തില്‍

സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗം പാര്‍ലമെന്റില്‍ യോഗം ചേരുന്നു. യോഗത്തില്‍ സിപിഎം അടക്കം 12 കക്ഷികള്‍ പങ്കെടുക്കുന്നുണ്ട്. സോണിയ ഗാന്ധി അല്‍പ്പസമയത്തിനകം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് സൂചന. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ചോദ്യംചെയ്യലിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു.

ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും സോണിയാ ഗാന്ധി അത് നിരസിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News