Parliament : തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം

വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ അഞ്ചാം പാർലമെന്റിന്റെ ( Parliament )  ഇരു സഭകളും പ്രക്ഷുബ്ധം. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ, ജിഎസ്ടി, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് സഭ പ്രക്ഷുബ്ദമായത്. അതേ സമയം നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയെന്നും, കോണ്‍ഗ്രസ് നിയമത്തിന് മുകളിൽ അല്ലെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് എംപിമാർക്ക് മറുപടി നൽകി.

മല്ലികാർജ്ജുന ഖാര്‍ഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ലോക്സഭയിലും രാജ്യസഭയിലും ( Rajyasabha )  സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസ് എംപിമാർ സത്യമേവ ജയതേ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിൽ ഇറങ്ങി.

അതേ സമയം നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ ആണെന്നും, സോണിയ ഗാന്ധി അമാനുഷിക അല്ലെന്നും, കോണ്ഗ്രസ് നിയമത്തിന് മുകളിൽ അല്ലെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 11.30 വരെയും, രാജ്യസഭാ 12 വരെയും നിർത്തിവെച്ചു. വീണ്ടും സഭ ചേർന്നപ്പോൾ ജിഎസ്ടി, വിലക്കയറ്റം ഉള്പളെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News