Zubeen Garg:ഗായകന്‍ സുബീന്‍ ഗാര്‍ഗിന് നിലത്തുവീണ് പരുക്ക്;ആശുപത്രിയില്‍

പ്രശസ്ത ഗായകന്‍ (Zubeen Garg)സുബീന്‍ ഗാര്‍ഗിന് റിസോര്‍ട്ടിലെ ശൗചാലയത്തില്‍ വീണ് പരുക്ക്. അപകടത്തില്‍ തലയ്ക്കാണ് പരുക്കേറ്റത്. എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് അദ്ദേഹത്തെ ഉടന്‍ തന്നെ ദിബ്രുഗഢിലെ (Hospital)ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാര്‍ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രുഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെന്‍ നിര്‍ദേശം നല്‍കിയിരുന്നു. മേല്‍നോട്ടത്തിന് ആരോഗ്യമന്ത്രി കേശബ് മഹന്തയെ നിയോഗിക്കുകയും ചെയ്തിരുന്നു.ഇമ്രാന്‍ ഹഷ്മിയുടെ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗായകനാണ് സുബിന്‍ ഗാര്‍ഗ്. ക്രിഷ് 3-യിലെ ദില്‍ തൂ ഹി ബതാ എന്ന ഗാനവും ഗാര്‍ഗ് ബോളിവുഡിന് സമ്മാനിച്ച ഗാനമാണ്. ചാന്ദ്‌നി രാത്, ചന്ദാ, സ്പര്‍ശ് തുടങ്ങിയ ആല്‍ബങ്ങളും ഗാര്‍ഗിന്റേതായുണ്ട്.ഗായകനെന്നതിലുപരി നടനും സംവിധായകനുമാണ് സുബീന്‍ ഗാര്‍ഗ്. കാഞ്ചന്‍ജംഗ, മിഷന്‍ ചൈന, ദീന്‍ബന്ധു തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. അസമില്‍ അദ്ദേഹത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News