Viral Video:പിന്നിലിരുന്ന് ചുമച്ച സ്ത്രീക്ക് വാട്ടര്‍ ബോട്ടില്‍ നീട്ടി മേഗന്‍;വൈറലായി വീഡിയോ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരി രാജകുമാരനെ വിവാഹം ചെയ്തത് മുതല്‍ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ് അമേരിക്കന്‍ നടിയായിരുന്ന (Meghan Markle)മേഗന്‍ മെര്‍ക്കല്‍.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച നെല്‍സണ്‍ മണ്ടേല ഇന്റര്‍നാഷണല്‍ ഡേ പരിപാടിയില്‍ കഴിഞ്ഞ ജൂലൈ പതിനെട്ടിന് മേഗനും ഹാരിയും പങ്കെടുത്തിരുന്നു. ഇതിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ പിന്‍സീറ്റിലിരിക്കുന്ന സ്ത്രീക്ക് വെള്ളം നല്‍കുന്ന മേഗനാണ് വീഡിയോയിലുള്ളത്. ഈ സ്ത്രീ ചുമച്ച് ബുദ്ധിമുട്ട് അനുഭവിച്ചപ്പോള്‍ വെള്ളം വേണോ എന്ന് മേഗന്‍ ചോദിക്കുകയായിരുന്നു. അവര്‍ തലയാട്ടിയപ്പോള്‍ ബാഗില്‍ നിന്ന് വാട്ടര്‍ ബോട്ടിലെടുത്ത് അവര്‍ക്കുനേരെ നീട്ടുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ പ്രചരിച്ചു. ദയയുടെ രാജകുമാരി ഇവരാണെന്നും ഇവരെ എങ്ങനെ സ്നേഹിക്കാതിരിക്കാന്‍ കഴിയുമെന്നും ആളുകള്‍ പ്രതികരിച്ചു. വീഡിയോയ്ക്ക് മറുപടിയായി നിരവധി പേര്‍ മേഗനോടുള്ള സ്നേഹം പങ്കുവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News